About Me

My photo
oru pavam, at first sight oru 50 paisede kuravundennu thonnum, but ee sammisra lokathile sthayiyaya chila idangalkay neenda thirachil nadathikondirikkunna oru viddi

Friday, February 18, 2011

Instant Sundhari

ഇന്ന് പറയാനുള്ള കഥ എന്റെ കളയാന നിശ്ചയത്തിനു ചെയ്ത make അപ്പ്‌ ഇനെ കുറിച്ചാണ്...

എന്റെ കൂടുകാരി തന്നെ ആരുന്നു എന്റെ beauticean ,അവളോട്‌ തലേന്ന് മുതലേ ഞാനും അമ്മയും എങ്ങിനെ ഒരുങ്ങണമെന്ന ചര്ച്ചയിലരുന്നു, ഞാന്‍ അവളോട്‌ മുടി കെട്ടുന്നതിനെ പട്ടി യും ഇതു തരാം ചായങ്ങള്‍ മുഖത്ത് പെരട്ടണം എന്നും ൩ മണിക്കൂറെങ്കിലും ചര്‍ച്ച ചെയ്തിരിക്കും... കാരണം അന്ന് അല്ലെ ഞാഗ്നല്‍ പെണ്ണുങ്ങള്‍ തിളങ്ങണ്ടത്,,, ഉള്ളിലുല്ള്ള ആഗ്രഹം (എല്ലാ പെണ്ണുങ്ങളുടെയും ) കാണുന്നവര്‍ ഹ്ഹോ എന്ത് ഭംഗിയ കൊച്ചിനെ കാണാന്‍ ചെറുക്കന്റെ ഒരു ഭാഗ്യം ! എന്ന് പറയണമെന്നനല്ലോ (നമ്മള്‍ സുന്ദരി അല്ല എന്നാ ഉറപ്പു നമുക്കുന്ടെങ്കിലും ) . പക്ഷെ എനിക്കുറപ്പായിരുന്നു അന്നത്തെ  ഒരുങ്ങള്‍ കഴിഞ്ഞാല്‍ ആരും എന്നെ കണ്ടു താടിക്ക് കൈ കൊടുതിരിക്കുമെന്നു,


അങ്ങനെ പത്തര മണിക്കുള്ള പരിപാടിക്കി ഏഴ് മണിമുതല്‍ ഞാന്‍ എന്റെ beauticean മുന്‍പാകെ ഇരിപ്പായ്‌ അവളുടെ മുഘതെ expressions ഉം അവളുടെ കൈ ചലനങ്ങളും ഒക്കെ കണ്ടപ്പോള്‍ മൊത്തത്തില്‍ എനിക്ക് ഒരു കാട് വെട്ടി തെളിക്കുന്ന പ്രതീതി ആണ് തോന്നിയത്... എന്റെ തോളറ്റം കിടക്കുന്ന കാര്‍കൂന്തല്‍ എന്ത് ചെയ്യുമെന്ന് ഞാന്‍ ആലോചിച്ചിരിക്കവേ ആണ് തള്ളക്കു പിന്നില്‍ ഒരു പട്ടി കടിച്ച പോലെ തോന്നിയത്, തിരിഞ്ഞാല്‍ മുടി അഴിയുമെന്നു പറഞ്ഞതിനാല്‍  ഞാന്‍ മിണ്ടാതിരുന്നു എല്ലാ ച്ചുട്ടികുതലും കഴിഞ്ഞു എന്റെ ഭംഗി കണ്ണാടിയില്‍ കണ്ടു ആസ്വദിക്കാനും ഭാവി വരന്‍ കണ്ടൊന്നു അന്തം വിടാനും കാത്തിരുന്നു.

ഏകാതെശം രണ്ടര മണിക്കൂറിനു ശേഷം പുതിയ എന്നെ അവള്‍ എല്ലാവര്ക്കും മുന്നില്‍ അവതരിപ്പിച്ചു, ടിം ടിം ടിം എല്ലാവരുടെയും മുഘതെ വെട്ടം ഒരുമിച്ചു കത്തി പൊയ് , കണ്ണാടിയില്‍ നോക്കിയാ ഞാന്‍ മനസ്സറിഞ്ഞു ഭഗവാനെ വിളിച്ചു..

കുറഞ്ഞത്‌ രണ്ടു ഇഞ്ച് ഖനതിലുള്ള make അപ്പ്‌ , പുറകില്‍ നല്ല കട്ടിക്ക് വെപ്പ് മുടി,ചുണ്ട് നിറച്ചും ആരോടോ ഉള്ള വ്യരാഗ്യം തീര്‍ത്ത പോലെ ഒരു lipstick  മുഴുവനും തേച്ചിരിക്കുന്നു, ആകെ മൊത്തം ഒരു തിളക്കം... ഞാന്‍ ഞാന്‍ അല്ലതതായ പോലെ..

പന്തലില്‍ കേറിയ എന്നെ കണ്ട് ഭാവി വരന്റെ മുഘതുണ്ടായ നവ രസങ്ങളും അതിനു ശേഷം ഉണ്ടായ പുച്ച രസവും ഞാന്‍ സെരിക്കും മനസ്സിലാകി ,,, പകുതി lipstick  ഞാന്‍ നക്കി തിന്നു,,, അതുകൊണ്ട് അത്രയും വൃത്തികെട് ഒഴിവായ് കിട്ടി .



ചടങ്ങുകള്‍ക് ശേഷം അമ്മായമ്മ അടക്കം എല്ലാരും പറഞ്ഞു, മോളെ എന്നാലും ഇത്രയ്ക് മാകെ അപ്പ്‌ വേണ്ടാരുന്നു ! ,, ആ കമന്റ്സ് കൂടി കൂടി അവസാനം എല്ലാരും വട്ടത്തിലിരുന്നു കുറ്റം പറഞ്ഞു തുടങ്ങി, ഇത് കണ്ടു ഹൃദയം വേദനിച്ച പാവം ഭാവി വരന്‍ മാത്രം എന്നോട് പറഞ്ഞു,,,

"ശോഭെ നീ സുന്ദരി ആയിരിക്കുന്നു .."
ഞാന്‍ ചോദ്ച്ചു : "എന്നെ ആണോ ഉദ്ദേശിച്ചത് ?"
വരന്‍ : "അല്ല നിന്റെ ഫോട്ടോ , ഫോട്ടോയില്‍ മാത്രം (അത് ഒന്ന് സ്‌ട്രെസ് ചെയ്തു paranju)"


പാവം ഞാന്‍ !

1 comment:

  1. അക്ഷരത്തെറ്റുകള്‍ ചേര്‍ന്ന് മഹാ തമാശയാക്കി മാറ്റിയിരിക്കുന്നു ഈ പോസ്റ്റിനെ. കല്യാണ നിശ്ചയത്തെ കളയാണ നിശ്ചയം എന്നൊന്നും ഇങ്ങനെ എഴുതിയേക്കല്ലേ. പോസ്റ്റ് രസമുണ്ട്. അക്ഷരം ഇത്തിരി കൂടി ശ്രദ്ധിക്കാം.

    ReplyDelete

Followers