സാധാരണ മറ്റുള്ളവര്‍ തുംമിയത്തിനും പണി വന്നതിനും പണി കിട്ടിയതിനും ഒക്കെ ട്രീറ്റ് തരുമ്പോള്‍ യാതൊരു മടിയും കൂടാതെ സ്വീകരിക്കുകയും, ഇങ്ങോട്ട് ചോദിക്കുമ്പോള്‍ ഒരിക്കലും ട്രീറ്റ് കൊടുക്കാതെ മുങ്ങുകയും ചെയ്യുന്ന ഭൂരിപക്ഷ മലയാളികളില്‍ ഒരാളാണ് ഞാനും.
പ്രൊജക്റ്റ് മാറി ഇന്‍ഫോ പാര്‍കില്‍ വന്നപ്പോള്‍ പുതിയ ടീം ഇല്‍ ഞാന്‍ തികച്ചും ഒരു പുതുമുഖം. പണി എടുക്കാതെ ജീവിച്ചു പോകാന്‍ ആരെട്യൊക്കെ സോപ്പ് ഇടനാനം ആരെയൊക്കെ ചിരിച്ചു കാണിക്കണം എന്നറിയാത്ത സമയം.
പുതിയ ടീമിനൊപ്പം ചായ കുടിക്കാന്‍ പോയപ്പോള്‍ ഇതാ വരുന്നു ഒരു announcment "നാളെ induction ട്രീറ്റ് നിന്റെ വക " , ഇവിടെ ഉദ്ദേശിച്ച " നീ " ഞാനാണ് .
ഞങ്ങള്‍ രണ്ടു പേരാണ് പുതിയതി എത്തിയത് പക്ഷെ ട്രീറ്റ് ഇനുള്ള നറുക്ക് വീണതെനിക്ക്, ഒരു തമാശ ആയിരിക്കുമെന്ന് കരുതി തിരിച്ചു സീറ്റ് ഇല്‍ വന്നിരുന്നപോലാണ് മെയില്‍ കാണുന്നത് "Induction treat @ 5 Nila restaurant,infopark by ...."
ഹ്ഹോ ഞാന്‍ ഒന്ന് ഞെട്ടി പൊയ്, എങ്കിലും മനസ്സില്‍ ഒരു ആശ്വാസം തോന്നി, ഇവിടെ കമ്പനിക്ക് അകത്തുള്ള കാന്റീന്‍ ഇല്‍ ആകെ കിട്ടുന്ന ഓണക്ക വട, അവിഞ്ഞ ഉണ്ടന്‍ പൊരി ,bubblegum പോലെ ഉള്ളല പഴംപൊരി ഇതൊക്കെ അല്ലെ ,കുടിക്കാന്‍ കൊല്ലത്ത ചായയും കാപിയും ഫ്രീയുമാണ് .വേറെ ഒന്നും കിട്ടത്തുമില്ല. ഞാന്‍ നിറഞ്ഞ മനസ്സോടെ ട്രീറ്റ് കൊടുക്കാന്‍ തീരുമാനിച്ചു.
കൃത്യം 5 മണി ആകും മുന്‍പേ എന്നെ വിളിച്ചു എല്ലാവരും ഇതുവരെ ഇല്ലാത്ത സ്നേഹത്തോടെ, പിന്നെ ആണ് അമളി പറ്റിയതരിഞ്ഞത്. ട്രീടിനു പോകുന്നത് ഗ്രൌണ്ട് ഫ്ലോര്‍ ഇലെ നില എന്ന restaurant ഇലനെന്നു. എന്റെ അടപ്പൂരി ... അവിടെ ചെണ് ഭക്ഷണം കണ്ടപ്പോള്‍ ഞാന്‍ സഹിതം എല്ലാവരും വിവിധതരം ഫുഡ് ഓര്‍ഡര്‍ ചെയ്തു കഴിച്ചു മാത്രമല്ല ഭക്ഷണത്തിന് മുന്‍പും പിന്‍പും അവരവരുടെ ഭാരം നോക്കാനുള്ള ഓരോ രൂപയ്ക്കും സ്പോന്സോര്‍പ്ഷിപ് ഞാന്‍ തന്നെ ഏല്‍ക്കേണ്ടി വന്നു. അങ്ങനെ അത്രയ്ക്ക് കാര്യമല്ലാത്ത ഒരു തുക പൊട്ടി , എന്നിട്ടും ബില്‍ കണ്ട ടീം ലീഡ് പറഞ്ഞത് "ശ്ശൊ വിചാരിച്ചത്ര കാശ് ആയില്ല " എന്നും . ഈ ഫീല്‍ഡില്‍ പുതിയതായ എനിക്ക് ഒരു പാഠം കൂടി :) .
എന്റെ അടുത്തിരുന്നു വെട്ടി വിഴുങ്ങുന്ന എന്റൊപ്പം വന്ന കൊച്ചിനെ കണ്ടു മനസ്സുരുകി ഞാന്‍ പറഞ്ഞു "എടി നീ അധികം ചിരിക്കണ്ട, ഇന്ന് ഞാന്‍ നാളെ നീ "..
ഒരു സന്തോഷ വാര്‍ത്ത ഇന്ന് വ്യ്ക്കുന്നേരം അവളുടെ ട്രീറ്റ് ആണ് :) :) :) അതെ induction treat :) :) :) ...
aashamsakal.........
ReplyDeleteഅക്ഷരത്തെറ്റുകള്‍ അക്ഷന്തവ്യം..
ReplyDeleteഅതും കോര്‍പ്പറേറ്റ് ജാഡകളില്‍പ്പെടില്ലെങ്കില്‍.